Malayalam Poetry

Spread the love
നിണ ശോഭയർന്നൊരു തുടിപ്പുമായി 

ധരണിയിൽ പിറന്നൊരു നിമിഷത്തിലോ 
പിച്ച വച്ച് കുഞ്ഞരിപ്പല്ലുകൾ 
കാട്ടി ചിരിച്ചൊരു വേളയിലോ 
അമ്മേ എന്നാദ്യം വിളിച്ചൊരു 
അനുഭൂതി പകരും നേരത്തിലോ 
നിനച്ചുവോ നീ ? നിന്നിൽ മുളയിട്ട ചെറുകണം 
വ്രണിതമാം തനുവും മനവുമയി 
ആസുരതാണ്ഡവത്തിൽ ഞെരിഞ്ഞമരയാൽ 
ശ്രീ കെട്ടു, ചിരി കേട്ട്, പ്രജ്ഞ കെട്ട് 
നിൻ മടിയിൽ ഞെട്ടറ്റ തളിരില പോൽ അണയുമെന്ന് 
അവനെ പ്രണയിക്കിൽ ഇത് തന്നെയെന്ന് 
ചോന്നീടുമിനി ബഹുജനമെല്ലം 
അവനിലവൾ കണ്ടത് ഹൃദയമെങ്കിൽ 
അവനവളിൽ കണ്ടത് മേനിയല്ലോ 
നിറമാറും നിതംബവും അധരവുമെല്ലം 
പറ്റുപടിക്കാർ ഭുജിച്ചു പോലും 
ഒരു നൂറു കണ്മണികൾ എറിഞ്ഞു തീർന്നു 
ഈ കാപട്യവഹ്നിയിൽ ഇന്നീ പാരിൽ 
സ്ഫുലിക്കും യൗവന തീക്ഷ്ണ പ്രഭയിൽ 
നവ നവീന സൗഹൃദങ്ങൾ 
അവളുടെ ചിത്തം ഭ്രമിപ്പ്ച്ചിതാ 
പുനരീയവനിയിൽ വാഴും കാപട്യങ്ങൾ എന്തെ നീ കാണാതെ പോയ്‌ 
അന്നന്നീ ഭൂമിയിലെന്തിനെയും തിന്മയായ് മാറ്റുവനൊരു നിമിഷം 
സ്ത്രീയെ നമിക്കും പുരുഷ കുലത്തിനും കളങ്കമായ് ദാനവർ മാനുഷരായ് 
മകളേ നീയെങ്കിലും വദനം മറയ്ക്കാതെ 
രാക്ഷസക്കൂട്ടത്തിൻ മുന്നിൽ നിൻ ആത്മാവിൻ ചേതന കെടുത്താതെ 
വാഴ്ക നീ വാഴ്ക നീ 
Tags: No tags

Add a Comment

Your email address will not be published. Required fields are marked *